ഐ.പി.എൽ കളിക്കുന്നതിൽ നിന്ന് ഹാരി ബ്രൂക്കിനെ രണ്ടു വർഷത്തേക്ക് വിലക്കി ബി.സി.സി.ഐ. ഐ.പി.എൽ പുതിയ നിയമപ്രകാരം മതിയായ കാരണങ്ങളില്ലാതെ ഐ.പി.എല്ലിൽ നിന്ന് പിൻമാറിയതിനെത്തുടർന്നാണ് താരത്തെ വിലക്കിയത്. ഇത്തരത്തിൽ വിലക്ക് നേരിടുന്ന ആദ്യ താരമാണ് ബ്രൂക്ക്.
ബ്രൂക്കിനെ വിലക്കിയ കാര്യം ബി.സി.സി.ഐ ഔദ്യോഗികമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. കരിയറിലെ തിരക്കേറിയ ഘട്ടത്തിൽ റീചാർജ് ചെയ്യാൻ സമയം വേണമെന്ന് വ്യക്തമാക്കിയാണ് ബ്രൂക്ക് ഐ.പി.എല്ലിൽ നിന്ന് അവസാന നിമിഷം പിൻമാറിയത്.
താരലേലത്തിൽ 6.25 കോടി രൂപക്ക് ഡൽഹി ബ്രൂക്കിനെ സ്വന്തമാക്കിയശേഷമായിരുന്നു ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബ്രൂക്കിന്റെ പിൻമാറ്റം.
താരലേലത്തിൽ ടീമുകളിലെത്തിയശേഷം അവസാന നിമിഷം താരങ്ങൾ പരിക്കുമൂലമല്ലാതെ പിൻമാറുന്നത് ടീമുകളുടെ സന്തുലനത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മതിയായ കാരണങ്ങളില്ലാതെ പിൻമാറുന്ന താരങ്ങളെ വിലക്കണമെന്ന് ടീം ഉടമകൾ ബി.സി.സി.ഐയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മതിയായ കാരണങ്ങളില്ലാതെ പിൻമാറുന്ന താരങ്ങൾക്ക് രണ്ട് വർഷ വിലക്ക് ഏർപ്പെടുത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്