ദില്ലി: കേരളത്തിൽ ഏങ്ങനെയും സീറ്റുറപ്പിക്കാൻ രണ്ടും കൽപ്പിച്ചുള്ള കരുക്കൾ നീക്കുകയാണ് ബിജെപി. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കളം പിടിക്കുകയാണ് ആദ്യ ലക്ഷ്യം.
വയനാട്ടിൽ രാഹുൽ ഗാന്ധിതന്നെയെന്ന അഭ്യൂഹം വന്നതിന് പിന്നാലെ മുതിർന്ന നേതാക്കളെ വയനാട്ടിലിറക്കാനാണ് നീക്കം.
വയനാട് സീറ്റ് ബിഡിജെഎസിൽ നിന്നും ബിജെപി ഏറ്റെടുത്തേക്കും. പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ വയനാട്ടിൽ മത്സരിക്കുന്നതും പരിഗണനയിലുണ്ട്.
തിരുവനന്തപുരത്ത് മത്സരം കടുപ്പിക്കാൻ കേന്ദ്ര നേതാവിനെ ഇറക്കാനാണ് തീരുമാനം. എസ് ജയശങ്കറും നിർമ്മല സീതാരാമനും വരെ പരിഗണനയിലുണ്ട്. ആറ്റിങ്ങൽ വി മുരളീധരനും തൃശ്ശൂർ സുരേഷ് ഗോപിയും ഉറപ്പിച്ച് കഴിഞ്ഞു.
കോഴിക്കോട് എം ടി രമേശും ശോഭാ സുരേന്ദ്രനുമാണ് സാധ്യത. പത്തനംതിട്ടയിൽ പി സി ജോർജും ആലോചനയിലുണ്ട്. ഇടുക്കി, മാവേലിക്കര, ആലപ്പുഴ എന്നിവ ബിഡിജെഎസിന് കൊടുക്കാനാണ് ആലോചന. ആലപ്പുഴയിൽ തുഷാറിനെ ഇറങ്ങിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്