ബിജെപിയ്ക്ക് 785 കോടി രൂപ സംഭാവനയായി ലഭിച്ചുവെന്ന് റിപ്പോർട്ട്‌

JUNE 11, 2021, 10:08 AM

ന്യൂ ഡൽഹി: 2019-20 കാലയളവിൽ ഭാരതീയ ജനത പാർട്ടിക്ക് വിവിധ ഇടങ്ങളിൽ നിന്നായി 785 കോടി രൂപ സംഭാവനയായി ലഭിച്ചുവെന്ന് റിപ്പോർട്ട്‌.ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകളിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളും പാർട്ടി നേതാക്കളും തെരഞ്ഞെടുപ്പ് ട്രസ്റ്റുകളും പാർട്ടി ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

ഐടിസി, കല്യാൺ ജ്വല്ലേഴ്‌സ്, അപൂർവ എന്റർപ്രൈസസ്, അംബുജ സിമന്റ്,ലോധ ഡെവലപ്പേഴ്സ്, മോത്തിലാൽ ഓസ്വാൾ എന്നിവരാണ് ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് സംഭാവന നൽകിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ.ബിജെപി നേതാക്കളായ പീയൂഷ് ഗോയൽ, പെമ ഖണ്ടു, കിരൺ ഖേർ, രാമൻ സിംഗ് എന്നിവരും പാർട്ടി ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.ന്യൂ ഡെമോക്രാറ്റിക് ഇലക്ടറൽ ട്രസ്റ്റ്, പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ്, ജൻ കല്യാൺ ഇലക്ടറൽ ട്രസ്റ്റ്, ട്രയംഫ് ഇലക്ടറൽ ട്രസ്റ്റ് എന്നിവർ പാർട്ടിക്ക് ധനസഹായം നൽകിയ തെരഞ്ഞെടുപ്പ് ട്രസ്റ്റുകളിൽ ഉൾപ്പെടുന്നു.

ഇതേ കാലയളവിൽ പ്രതിപക്ഷ പാർട്ടി കോൺഗ്രസിന് ആകട്ടെ 139 കോടി രൂപയാണ്  സംഭാവനയായി ലഭിച്ചത്. ഇത് ഭരണകക്ഷിയായ ബിജെപിയ്ക്ക്  ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി കുറവാണ്.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയ്ക്കാണ് (സിപിഐ) ഏറ്റവും കുറഞ്ഞ തുക ലഭിച്ചത്. 1.3 കോടി രൂപ മാത്രമെ സിപിഐക്ക് ലഭിച്ചുള്ളു.തൃണമൂൽ കോൺഗ്രസിന് 8 കോടി രൂപയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയ്ക്ക് (മാർക്സിസ്റ്റ്) 19.7 കോടി രൂപയുമാണ്  സംഭാവന ലഭിച്ചതെന്ന് വിവരങ്ങൾ വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

English summary: BJP received over ₹785 crore  contributions from different fields

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam