ബൈഡനും ഡെമോക്രാറ്റുകളും ഒന്നിച്ചു നിൽക്കും

JUNE 10, 2021, 8:37 AM

ലോകനേതാക്കളുമായി ബൈഡൻ നേരിട്ട്, മുഖാമുഖം കണ്ടു സംസാരിക്കാൻ അവസരം ആദ്യമായി കിട്ടിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ. ഇത്രയും നാൾ സാങ്കല്പിക മീറ്റിംഗുകളും, ടെലിഫോൺ സംഭാഷണങ്ങളും മാത്രമായുള്ള ലോകത്തായിരുന്നു ബൈഡൻ. ലോകനേതാക്കളുമായുള്ള സംവാദങ്ങൾക്ക് പുതിയ പേരും, ഭാവവും കൈവന്നു, ഇപ്പോൾ ബൈഡൻ യൂറോപ്പിൽ ആയിരിക്കുമ്പോൾ. എന്നാൽ തന്റെ ചിന്തയും, മനസ്സും, അറ്റ്‌ലാന്റിക്കിനു അപ്പുറത്തുള്ള ചില ഫോൺകോളുകൾക്കു വേണ്ടി കാത്തിരിക്കും.

യു.എസ്. ആഭ്യന്തര നയങ്ങളുടെ ഏറ്റവും നിർണ്ണായക ബില്ലാണ് അടിസ്ഥാനസൗകര്യവികസനപദ്ധതി നിർദ്ദേശങ്ങൾ. അവയ്ക്ക് സമവായത്തിലൂടെ, ഉഭയകക്ഷി സമ്മർദത്തിലൂടെ, സഹകരണത്തിലൂടെ സുഗമമായ ഒരു അംഗീകാരം നേടാൻ ഇത് വരെ കഴിഞ്ഞില്ല. പലതും ഒത്തു തീർപ്പിനു വേണ്ടി ഒഴിവാക്കാനും തയ്യാറായി. പക്ഷേ  അവസാനം വരെ ശ്രമിച്ചിട്ടും, റിപ്പബ്ലിക്കൻ ഭാഗത്തു നിന്നും സഹകരണമില്ല. അവർക്ക് അവരുടെ വഴി മാത്രം ബൈഡന് ബൈഡന്റെ വഴിയും.

ഇനിയുള്ള എട്ടു ദിവസങ്ങൾ വിദേശത്തായിരിക്കുമെങ്കിലും, ബൈഡൻ തന്റെ ഉപദേശകരെയും, ഡെമോക്രാറ്റ് അംഗങ്ങളേയും, ചർച്ചകളും, ഒത്തുതീർപ്പുകളും തുടരാൻ ആ ചുമതലപ്പെടുത്തിയിട്ടാണ് കാത്തിരിക്കുന്നത്. ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്‌ളെയിൻ മുൻകൈയെടുത്ത്, സമവായത്തിൽ എത്താനുള്ള ചർച്ചകൾ നടത്തും. പുതിയ സെനറ്റർമാരുടെ സംഘം എന്ത് ഫലം നൽകും എന്നതിൽ ആശങ്കയുണ്ട് വൈറ്റ് ഹൗസിന്. ഡെമോക്രാറ്റിലെ ജോ മാൻചിൻ, ജോൺ ടെസ്റ്റർ, മാർക്ക് വാർനർ എന്നിവരും,റിപ്പബ്ലിക്കൻ ബിൽ കാസിഡി, ലിസ മർക്കോവ്‌സ്‌കി, എന്നിവർ ചേർന്ന് എന്ത് നല്ല ഫലം ഉണ്ടാക്കും എന്നതിൽ ഉറപ്പൊന്നും ഇല്ല റിപ്പബ്ലിക്കൻ അംഗങ്ങൾ മാത്രമുള്ള ഗ്രൂപ്പുമായി ബൈഡൻ, വൈറ്റ് ഹൗസിൽ പലവട്ടം ചർച്ച ചെയ്തിട്ടും ഫലം കാണാഞ്ഞപ്പോൾ എന്ന്.

vachakam
vachakam
vachakam

ഇരുവിഭാഗത്തിലുംപെട്ട അംഗങ്ങളുടെ ശ്രമഫലമായി ഒരു ധാരണ ഉണ്ടായാൽ തന്നെയും റിപ്പബ്ലിക്കൻ അംഗങ്ങൾ അതിനെ പിന്തുണയ്ക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഷെല്ലി മൂർ കാപ്പിറ്റോയും, ബൈഡനുമായി പലവട്ടം ചർച്ച നടത്തി. അപ്പോൾ ധാരണയിൽ വരാത്ത വിഷയം ഇപ്പോൾ യോജിപ്പിൽ എത്തിയാൽ 10 റിപ്പബ്ലിക്കൻ വോട്ടുകൾ നേടി എടുക്കുമോ എന്നതിൽ സംശയമാണ്. എല്ലാ ഡെമോക്രാറ്റുകളും ഒന്നിച്ചു നീങ്ങിയാൽ റിപ്പബ്ലിക്കൻ പിന്തുണ ഇല്ലെങ്കിൽ കൂടിയും ബില്ല് പാസാക്കാം എന്നും ബൈഡൻ കണക്കു കൂട്ടുന്നുണ്ട്. അത് കൊണ്ടാണ് ബൈഡൻ സെനറ്റർമാരുമായി ടെലിഫോൺ ബന്ധം തുടരണം എന്ന് ആഗ്രഹിക്കുന്നത്.

യൂറോപ്പിൽ ലോകനേതാക്കളുമായി തിരക്കിൽ ആണെങ്കിലും, ബൈഡന്റെ ചിന്തകൾ അടിസ്ഥാനസൗകര്യവികസനപദ്ധതിയെക്കുറിച്ചു തന്നെ ആയിരിക്കും. യു.എസ്. എപ്പോഴും ജനനതിപത്യത്തിനു വേണ്ടി നില കൊള്ളുന്നു എന്നും ഏകാധിപത്യത്തിന് എതിരാണ് എന്നും യൂറോപ്പിൽ ആയിരിക്കുമ്പോൾ ബൈഡൻ തുറന്നു പറയും. പക്ഷേ സ്വന്തം പാർട്ടിക്കാരെയും, റിപ്പബ്ലിക്കൻ പാർട്ടിയെയും ഒരു സഹകരണത്തിൽ കൊണ്ടു വരാൻ ജനാധിപത്യത്തിന് കഴിയുന്നില്ല എന്നത് ഒരു കുറവ് തന്നെയാണ്.

ഡെമോക്രാറ്റുകൾ ഇപ്പോൾ പറഞ്ഞു തുടങ്ങി സമവായം വേണ്ട റിപ്പബ്ലിക്കൻ പിന്തുണ ഇല്ലാതെ നമുക്ക് മുന്നോട്ടു പോകാൻ കഴിയണം എന്ന്. സെനറ്റർ എലിസബത്ത് വാറെൻ പറഞ്ഞു ബുധനാഴ്ച സെനറ്റ് ലീഡർ ചുക് ക്ഷൂമറുമായി ബൈഡൻ ധാരണയിൽ എത്തി. ചൊവ്വാഴ്ച ഡെമോക്രാറ്റുകൾ മാത്രമായി ഒരു ധാരണയിൽ വരണം എന്ന്. എലിസബത്ത് വാറെൻ പറയുന്നത് എല്ലാവരും ചേർന്ന് ഒരു പാക്കേജിന് വേണ്ടി ഒന്നിച്ചു നിൽക്കാനാണ്. ഓരോരുത്തരും ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു പാക്കേജ് ഉണ്ടാകില്ല. അത് പ്രായോഗികവും അല്ല. അംഗങ്ങൾ എല്ലാവരും ഒന്നിച്ചു നിൽക്കുക എങ്കിൽ, 50 വോട്ടുകൾ ഉണ്ട്. ഭൂരിപക്ഷം സെനറ്റിൽ ഉണ്ട് നമുക്കെന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

ഷെല്ലി മൂർ കാപ്പിറ്റോയും, ബൈഡൻ ഭരണനേതൃത്വവും തമ്മിൽ ധാരണയിൽ എത്തുമെന്ന് ഇനി കരുതുന്നില്ല. ബൈഡൻ വളരെ അധികം വിട്ടു വീഴ്ചക്കും തയ്യാറാണ് എങ്കിലും ആ ശ്രമങ്ങൾ എല്ലാം റിപ്പബ്ലിക്കൻ പിടിവാശി മൂലം പാഴായി. വൈറ്റ് ഹൗസ് വക്താക്കൾ പായുന്നത് അവർ ചർച്ചകളിൽ ഐക്യസ്വരം പുറപ്പെടുവിക്കും പക്ഷേ ധാരണയിൽ ഒപ്പു വയ്ക്കുകയില്ല എന്ന്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam