പാലക്കാട് എല്ലാ ബൂത്തിലും വെബ്‌കാസ്റ്റിംഗ്

APRIL 26, 2024, 10:37 AM

പാലക്കാട്: ജില്ലയില്‍ കള്ളവോട്ട് തടയുന്നതിന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മുഴുവന്‍ സമയ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി  ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര അറിയിച്ചു. 

കള്ളവോട്ട് ശ്രദ്ധയില്‍പെട്ടാൽ ആ വ്യക്തിക്കെതിരെ ആറ് മാസം തടവും ആറ് വർഷത്തേക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് ഉൾപ്പെടെ ജനപ്രാധിനിത്യ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കള്ളവോട്ട് ചെയ്യുന്നതിന് ഉദ്യോഗസ്ഥർ സഹായിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പോളിംഗ് ബൂത്തുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ ജില്ലാ കലക്ടറേറ്റിലും ചീഫ് ഇലക്ടറല്‍ ഓഫീസിലും ലഭിക്കും.

vachakam
vachakam
vachakam

സിവിൽ സ്റ്റേഷനിൽ ഡി.ആർ.ഡി.എ ഹാളിൽ ഈ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി 30 അംഗ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam