എല്‍ഡിഎഫ് ചരിത്രവിജയം നേടും, ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്തെത്തില്ല: മുഖ്യമന്ത്രി

APRIL 26, 2024, 9:40 AM

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യമൊട്ടാകെ ബിജെപിക്കെതിരെയുള്ള മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ല. കോണ്‍ഗ്രസും ബിജെപിയും കേരളവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ജനങ്ങള്‍ വലിയ മനോവേദനയോടെയാണ് ഉള്‍ക്കൊണ്ടത്.

vachakam
vachakam
vachakam

ഇതിനെതിരെയുള്ള ജനവികാരം ശക്തമാണ്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വന്‍ സ്വീകാര്യതയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam