തിരുവനന്തപുരം: കെപിസിസി അധ്യക്ഷന് എതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. യോഗത്തിലുയർന്ന ചര്‍ച്ചകള്‍ ചോര്‍ന്നതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയത് ആരാണെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
പാര്‍ട്ടിയുടെ പ്രധാന ചര്‍ച്ചകള്‍ പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് വിലയിരുത്തല്‍.
സംഭവം സംഘടനാ തലത്തില്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനാണ് വാര്‍ത്ത ചോര്‍ത്തി നല്‍കിയതെന്നാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്