ശ്രീകാര്യം : കരിയം പൗർണ്ണമി കെ.കെ.എസ് 80 കെ.എസ്. അയ്യപ്പൻ നായർ (82, റിട്ട. ഗവ. സെക്രട്ടേറിയറ്റ്) നിര്യാതനായി. മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, ഇ.കെ. നായനാർ, മന്ത്രിമാരായ കെ.ആർ. ഗൗരിഅമ്മ, എം.വി. രാഘവൻ എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്നു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമിതി അംഗം, സി.എം.പി സംസ്ഥാന സമിതിയംഗം, കരിയം എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ്, ഇടവക്കോട് റസിഡന്റ്‌സ് വെൽഫേർ സഹകരണസംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കരിയം കുടുംബസമാജം റസിഡന്റ്‌സ് അസോസിയേഷൻ സ്ഥാപകനും നിലവിൽ കരുമ്പുക്കോണം മുടിപ്പുര ദേവീക്ഷേത്ര ട്രസ്റ്റ് ചെയർമാനുമാണ്.
ഭാര്യ : പി. കൃഷ്ണകുമാരി (റിട്ട. ഡെപ്യൂട്ടി സി.എ.ഒ, കെ.എസ്.ആർ.ടി.സി.)
മക്കൾ : അജിത് കുമാർ (ഡെവലപ്‌മെന്റ് ഓഫീസർ, എൽ.ഐ.സി, കിളിമാനൂർ), അനിൽകുമാർ (യു.എസ്.എ), അരുൺ കുമാർ (എൽ.ഐ.സി, കോട്ടയം).
മരുമക്കൾ : ഗീതാഞ്ജലി ടി.ആർ (അക്കൗണ്ടന്റ് സി.ബി.ആർ.ഡി.സി.എസ്, ചിറയിൻകീഴ്), പ്രീയാനായർ (യു.എസ്.എ), രഞ്ജു വി.ആർ (എൻ.എച്ച്.എം, തിരുവനന്തപുരം).
സംസ്‌കാരം : തിങ്കളാഴ്ച രാവിലെ 11ന് ശാന്തി കവാടത്തിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1