പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് അന്തരിച്ചു

JULY 15, 2026, 11:02 PM

ന്യൂയോർക്ക്: പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് (79, പുന്നത്തനാട്ടു പുത്തൻ പുരയിൽ (തെക്കേടത്തു വീട്)) അന്തരിച്ചു.

സാഹിത്യനുള്ള കേരള സെന്റർ പുറമെ ഈ മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.

1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും, പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്‌ളിൻ സ്‌ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗ്ഗവേദിയുടെ അമരക്കാരിൽ ഒരാളാണ്.

vachakam
vachakam
vachakam

കൽക്കട്ട മലയാളി അസോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും, ബംഗാൾ റാഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്.

നാടകങ്ങളും കഥകളും ലേഖനങ്ങളുമായി 6 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'കുഡോസ്' ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം.

vachakam
vachakam
vachakam

ഭാര്യ: മേരി പൗലോസ്

മകൾ: സ്മിത പോൾ. മരുമകൻ: ജെനു പോൾ

കൊച്ചുമക്കൾ: ജോഹന്ന ജെനു, ജുവാൻ ജെനു, ജിയ ജെനു

vachakam
vachakam
vachakam

സംസ്‌കാരം ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ പൊതു ദർശനം (കുടുംബാംഗങ്ങൾക്ക് മാത്രം) പാർക്ക് ഫ്യൂണറൽ ഹോം (2175 jericho turnpike ny 11040)

തുടർന്ന്  ക്രിമേഷൻ ലോംഗ് ഐലൻഡിൽ


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam