നീരൊഴുക്ക് ശക്തം; ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട്

AUGUST 2, 2026, 10:06 PM

തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യാതൊരു കാരണവശാലും ആരും പുഴയില്‍ ഇറങ്ങാന്‍ പാടില്ല. പുഴ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ടയില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്ക് മിന്നല്‍പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാംബ്ല, കല്ലാര്‍ ഡാമുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്. പമ്പാനദിയിലും ജലനിരപ്പ് ഉയരുകയാണ്. മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ ഷട്ടറുകള്‍ ഏതുസമയവും തുറന്നേക്കാം. ഇത് കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാന്‍ കാരണമാകുമെന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam