അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഹൂസ്റ്റൺ സെന്റ് ബേസിൽ സിറിയക്ക് ഓർത്തഡോക്‌സ് ചർച്ച് സീനിയർ വൈദീകൻ, വെരി. റവ. ഇട്ടി തോമസ് വള്ളിക്കാട്ടിൽ കോർ എപ്പിസ്‌കോപ്പായുടെ ഭാര്യ ഏലിയാമ്മ ഇട്ടി നിര്യാതയായി.
പരേത അരീപറമ്പ് ചെന്നിക്കര കുരിയൻ - മറിയാമ്മ ദമ്പതികളുടെ മകളാണ്. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ്, കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ, വെരി. റവ. ഇട്ടി തോമസ് കോർ എപ്പിസ്‌കോപ്പാ, യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളുടെ ആരാധനയും അമേരിക്കയുടെ മണ്ണിൽ പരിപോഷിപ്പിക്കുന്നതിനും, അവ അടുത്ത തലമുറക്കായി കൈമാറുന്നതിനുമായി നടത്തിയ അശ്രാന്ത പരിശ്രമത്തിൽ അച്ചനോടൊപ്പം തന്നെ താങ്ങും തണലുമായി അടിയുറച്ച വിശ്വാസത്തിലും ദൈവാശ്രയത്തിലും സഭാ സ്‌നേഹത്തിലും, അധിഷ്ഠിതമായി മുൻ നിരയിൽ തന്നെ പ്രവർത്തിക്കുവാൻ ഏലിയാമ്മ കൊച്ചമ്മക്ക് സാധിച്ചുവെന്നുള്ളത് ഏറെ ചാരിതാർത്ഥ്യത്തോടെ ഈ അവസരത്തിൽ സ്മരിക്കുകയാണ്.
നാല് പതിറ്റാണ്ടോളം നേഴ്‌സിങ്ങ് വിഭാഗത്തിൽ സ്തുത്യർഹമാംവിധം സേവനം അനുഷ്ഠിച്ച് ആതുര സേവന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ പരേതക്ക് സാധിച്ചുവെന്നുള്ളതും ഏറെ ശ്ലാഘനീയമാണ്.
മക്കൾ: ടോണി ഇട്ടി, ഡോണി ഇട്ടി.
മരുമക്കൾ: ആൻജെലാ, എയ്മി.
കൊച്ചുമക്കൾ: അൻജന, ലെയ്‌ലാ.
സഹോദരങ്ങൾ: കുരിയാക്കോസ് (ജോർജ്), ലിസ്സി മോൾ ബേബി.
സംസ്‌കാര ശുശ്രൂഷ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിലും വന്ദ്യ വൈദീകരുടെ സഹകാർമ്മികത്വത്തിലും ജൂലൈ 12 (ഞായർ), 13 (തിങ്കൾ) എന്നീ ദിവസങ്ങളിൽ നടത്തപ്പെടുമെന്ന് വികാരി റവ. ഫാ. ഷിനോജ് ജോസഫ് അറിയിച്ചു.
12 ഞായർ സെന്റ് ബേസിൽ ദേവാലയത്തിൽ രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥനയെ തുടർന്ന് വി. കുർബ്ബാനയും വൈകിട്ട് 5 മണിമുതൽ 8 മണിവരെ പൊതുദർശനവും നടത്തപ്പെടും. 13ന് തിങ്കളാഴ്ച രാവിലെ 7.45ന് സംസ്‌കാര ശുശ്രൂഷയെ തുടർന്ന് 11 മണിക്ക് സംസ്‌കാരം നടത്തും (Forest Park Cemetery, 12800 Westheimer Rd, Houston, TX 77077).
കൂടുതൽ വിവരങ്ങൾക്ക് റവ. ഫാ. ഷിനോജ് ജോസഫ് (713-518-3228), ജോണി വർഗീസ് (281-682-8332), ഷാജി അബ്രഹാം (281-798-0928), ടോണി ഇട്ടി (281-684-8664)
കറുത്തേടത്ത് ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
