ബ്രിജത് ഫിലിപ്പ് മാത്യു ഡാളസ്സിൽ നിര്യാതനായി, പൊതുദർശനം ജൂലൈ 13ന്

JULY 10, 2026, 10:10 PM

ഡാളസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ബ്രിജിൽ ഫിലിപ്പ് മാത്യു (45) 2026 ജൂലൈ 3ന് നിര്യാതനായി.

മരണകാരണം കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 1980 ആഗസ്റ്റ് 30ന് ജനിച്ച അദ്ദേഹം തന്റെ സൗമ്യമായ പെരുമാറ്റത്തിലൂടെയും വിശ്വാസജീവിതത്തിലൂടെയും സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

vachakam
vachakam
vachakam

പൊതുദർശനം 2026 ജൂലൈ 13ന് (തിങ്കളാഴ്ച) വൈകിട്ട് 7.00 മുതൽ 8.00 വരെ റെസ്റ്റ്‌ലാൻഡ് ഫ്യൂണറൽ ഹോം 13005 Greenville Avenue, Dallas, TX 75243ൽ നടക്കും.

സംസ്‌കാര ശുശ്രൂഷ 2026 ജൂലൈ 14ന് (ചൊവ്വാഴ്ച) രാവിലെ 10.30ന് അതേ സ്ഥലമായ റെസ്റ്റ്‌ലാൻഡ് ഫ്യൂണറൽ ഹോമിൽ നടക്കും. തുടർന്ന് റെസ്റ്റ്‌ലാൻഡ് മെമ്മോറിയൽ പാർക്കിൽ സംസ്‌കാരം നടത്തപ്പെടും.

സംസ്‌കാര ശുശ്രൂഷയ്ക്കശേഷം കാൽവറി പെന്തക്കോസ്തൽ ചർച്ച്, 725 W Arapaho Rd., Richardson, TX 75080ൽ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

vachakam
vachakam
vachakam

ബ്രിജിൽ ഫിലിപ്പ് മാത്യുവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കചേർന്ന് മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam