ഡാളസ്: ജുലൈ 15ന് ഡാളസ്സിലെ കോപ്പെലിൽ നിര്യാതനായ ചെറിയാൻ ഫിലിപ്പോസിന്റെ സംസ്‌കാര ശുശ്രൂഷ 2026 ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 9മുതൽ ഉച്ചയ്ക്ക് 12വരെ ടെക്‌സാസിലെ റോളിംഗ് ഓക്‌സ് ഫ്യൂണറൽ ഹോം, 400 Freeport Parkway, Coppell, TX 75019ൽ നടക്കുന്നതാണ്.
തുടർന്ന് ഉച്ചയ്ക്ക് 12:30 മുതൽ 1മണിവരെ ദി റോളിംഗ് ഓക്‌സ് മെമ്മോറിയൽ സെന്റർ 400 Freeport Parkway, Coppell, TX 75019ൽ സംസ്‌കാര ശുശ്രൂഷ നടക്കുന്നതാണ്.
ഭാര്യ: അന്ന ഫിലിപ്പോസ്
ഡാളസിലെ സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് (87) നിര്യാതനായി.
കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിചിറത്തലക്കൽ ഹൗസ്, പനങ്ങാവിള സ്വദേശിയാണ് പരേതൻ. ചെറിയാൻ ഏലിയാസ് - റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9 മത്തെ മകനാണ് പരേതൻ വർഷങ്ങളായി ഡാളസിൽ താമസിച്ച് സഭാപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു.
ഡാളസിലെ സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ചെറിയാൻ ഫിലിപ്പോസ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
