പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!

MARCH 4, 2026, 7:36 AM

കഥ ഇതുവരെ: കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. അങ്ങിനെ അയാൾ കെനിയായൽ എത്തി. അവിടത്തെ ദരിദ്ര്യം ഭയാനകമായിരുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്ര അയാളെ വലിയൊരു അപകടത്തിലേക്കെത്തിച്ചു. ഒടുവിൽ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. അറിയപ്പെടാത്ത ഒരു ദ്വീപിലെ ചില സംഭവവികാസങ്ങൽ ആരേയും അമ്പരപ്പിക്കുന്നതാണ്. തുടർന്നു വായിക്കുക.

ആഫ്രിക്കയുടെ ഭൂപടത്തിൽപോലും രേഖപ്പെടുത്താത്ത ആ ദ്വീപ്, കടൽക്കരയിൽ നിന്നു നോക്കുമ്പോൾ ശാന്തവും മനോഹരവുമായിരുന്നു. എന്നാൽ കരയിൽ കാൽവെച്ച നിമിഷം തന്നെ, ജീവന് വിലകുറയുന്ന ഒരു ഭൂമിയിലാണെന്ന് പ്രൊഫസർ മാർട്ടിന് മനസ്സിലായി. മനുഷ്യശാസ്ത്രം പഠിപ്പിച്ച സിദ്ധാന്തങ്ങൾ അവന്റെ ഉള്ളിൽ മിണ്ടാതെയൊതുങ്ങി നിന്നു. ഇവിടെ മനുഷ്യൻ വേട്ടക്കാരനല്ല; വേട്ടയാടപ്പെടുന്നവനാണ്.

എലീനയുടെ കൈകൾ വിറകൊണ്ടു.

vachakam
vachakam
vachakam

നമുക്ക് തിരികെ പോകാനാകുമോ? അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.

മാർട്ടിൻ മറുപടി പറഞ്ഞില്ല. തിരികെ പോകാനുള്ള വഴി കടലല്ല, മരണമത്രേ! എന്ന ചിന്ത അവന്റെ ഉള്ളിൽ കറുത്ത തിരമാലപോലെ ഉയർന്നു.

അവർ ശബ്ദമില്ലാതെ ഉൾക്കാട്ടിലേക്ക് നീങ്ങി. ഉപേക്ഷിക്കപ്പെട്ട പാറക്കുഴിയിലൊന്നിൽ അഭയം കണ്ടെത്തി. ഇരുട്ട് പതിയെ ദ്വീപിനെ വേറൊരു രൂപത്തിലേക്ക് മാറ്റി. ദൂരത്ത് മൃദംഗമെന്നു തോന്നുന്ന ഒരു മൃദു മുറുമുറുപ്പ്. മരക്കൊമ്പുകൾക്കിടയിലൂടെ തീയുടെ ജ്വാലകൾ. അത് മനുഷ്യരോ? യുദ്ധസൂചനയോ?

vachakam
vachakam
vachakam

എലീന വായ പൊത്തി കരഞ്ഞു. മാർട്ടിൻ അവളുടെ അധരങ്ങൾ മൃദുവായി അമർത്തി. ഈ കാട് പരിചയമില്ലാത്ത ശബ്ദങ്ങളെ ക്ഷമിക്കില്ലെന്ന് അവൻ അറിഞ്ഞിരുന്നു. അനിശ്ചിതത്വത്തിന്റെ ഭാരത്തിൽ എലീന അവന്റെ തോളിൽ തലചായ്ച്ചു. അങ്ങനെ ഇരിക്കുമ്പോൾ ലോകം പതിയെ ശൂന്യമാകുന്നതുപോലെ അവൾക്കു തോന്നി.

കാട് ഇല്ലാതായി. ഗോത്രക്കുടിലുകൾ ഇല്ല. പൂർണ്ണചന്ദ്രന്റെ വെളിച്ചത്തിൽ വെളുത്ത മണൽ മാത്രം. മരുഭൂമിപോലെ വിരിഞ്ഞ ഭൂമി. ഇടയ്ക്കിടെ മനുഷ്യ അസ്ഥികളുടെ കൂമ്പാരം. കടൽ പിന്മാറുന്നു. മണലിനടിയിൽ നിരത്തി വെച്ചതുപോലെ അനവധി ശിരസ്സുകൾ. അവയുടെ ശൂന്യമായകണ്ണുകളിൽ കടൽവെള്ളം നിറഞ്ഞിരിക്കുന്നു. അവൾ അടുത്തേക്ക് നടന്നു. ഓരോ കണ്ണറയിലും സ്വന്തം പ്രതിബിംബം.

മാർട്ടിൻ? അവൾ വിളിച്ചു.

vachakam
vachakam
vachakam

ശബ്ദം തിരികെ വരുന്നില്ലേ...

അവൾക്കൊരു സംശയം...!

പിന്നിൽ ഒരു നിഴൽ. അവൾ തിരിഞ്ഞു നോക്കി.

ആ ഗോത്രയുവാവ്. പക്ഷേ ശരീരത്തിലെ വെളുത്ത വരകൾ ഇല്ലാതായി. പൂർണ്ണമായും ചാരനിറം. അവന്റെ കയ്യിൽ കടലിൽ ഒഴുകിയെത്തിയ ആ മരപ്പെട്ടി. അവൻ അത് തുറക്കാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ട് തുറന്നു.

അകത്ത് ഒന്നുമില്ല. ശൂന്യം. എന്നാൽ ആ ശൂന്യതയിൽ നിന്നാണ് ശബ്ദം ഉയർന്നത് മൃദുവായ, പരിചിതമായ ശബ്ദം 

എലീന...

അത് മാർട്ടിന്റെ ശബ്ദം.

അവൾ പിന്നോട്ട് നീങ്ങി. കാലിനടിയിൽ എന്തോ പൊട്ടിത്തെറിക്കുന്നതുപോലെ...! അവൾ നോക്കി. അതൊരസ്ഥിയല്ല. മണലിനടിയിൽ നിന്ന് പുറത്തേക്കു നീളുന്ന ഒരു മനുഷ്യന്റെ കൈ. പിന്നെ മറ്റൊന്ന്. നൂറുകണക്കിന് കൈകൾ മണലിൽ നിന്ന് ഉയർന്നു അവളിലേക്ക് നീളുന്നു. അവൾ ഓടി.

കടൽ വീണ്ടും ഉയർന്നു. എന്നാൽ വെള്ളമല്ല ഉയരുന്നത് ഇരുണ്ട കറുത്ത ദ്രാവരം..! അത് അവളുടെ കാലുകൾ വിഴുങ്ങി. അവൾ അവസാനമായി കണ്ടത് മാർട്ടിനെയാണ്. കടൽക്കരയിൽ അവൻ നിൽക്കുന്നു. പക്ഷേ അവന് കണ്ണുകളില്ല.

അവൻ സംസാരിക്കുന്നു. അധരങ്ങൾ ചലിക്കുന്നില്ല. എലീന വിറച്ച് ഉണർന്നു.

ശ്വാസംമുട്ടൽ. ശബ്ദമില്ലാത്ത ഒരു നിലവിളി. മാർട്ടിൻ ഞെട്ടി എഴുന്നേറ്റു.

എന്തുപറ്റി?

അവൾക്ക് മറുപടി പറയാനായില്ല. കൈകളിൽ മണൽ നിറഞ്ഞിരിക്കുന്നു എന്നു തോന്നി. പക്ഷേ അവൾ ഉറങ്ങിയിരുന്നത് പാറക്കുഴിയിലല്ലേ?

പുലർച്ചെ വെളിച്ചം കാടിനകത്തേക്ക് പതിയെ ഒഴുകി. എലീന ആദ്യം കണ്ണുതുറന്നു. കൈകളിൽ മണൽ ഇല്ല. എല്ലാം പഴയപോലെ. എന്നാൽ രാത്രിയുടെ ഭാരം ഇപ്പോഴും കണ്ണുകളിൽ. ശരീരത്തിന് ഇപ്പോൾ ഒരു ആവശ്യം മാത്രം ഭക്ഷണം.

കാട് അവരെ ഉള്ളിലേക്ക് വലിക്കുന്നതുപോലെ. വേരുകൾ മണ്ണിനുമുകളിൽ പാമ്പുകളെപ്പോലെ വളഞ്ഞു കിടക്കുന്നു. വള്ളികൾ മരങ്ങളിൽ കയറിപ്പിടിച്ചു. പക്ഷികളുടെ ശബ്ദം ഇല്ല; കീടങ്ങളുടെ മൃദു ചലനം മാത്രം.

എലീന ഒരു കൊമ്പ് മാറ്റിയപ്പോൾ പച്ചയും മഞ്ഞയും കലർന്ന കായ്കൾ. മാർട്ടിൻ ഒന്ന് പിളർത്തി മണത്തു നോക്കി. വിഷമണമില്ല. വെളുത്ത മാംസളമായ കായ്..! അല്പം രുചിച്ചു. അപകടമില്ല.അവർ കായ്കൾ കഴിച്ചു. സമീപത്തെ വെള്ളച്ചാട്ടത്തിൽ നിന്ന് വെള്ളം കുടിച്ചു.

ഉപ്പില്ല... തണുപ്പ്, എലീന ചെറു ചിരിയോടെ പറഞ്ഞു.

കാടിന്റെ ആഴത്തിൽ, മരങ്ങൾക്കിടയിൽ, ലോഹത്തിന്റെ മങ്ങൽ തിളക്കം.

മാർട്ടിൻ കൈ ഉയർത്തി അവളെ നിർത്തിച്ചു.

അവിടെ തകർന്നുകിടക്കുന്ന ഒരു ചെറു വിമാനം. ചിറകുകൾ പൊട്ടിയിരിക്കുന്നു. മുൻഭാഗം മണ്ണിൽ കുത്തിയിരിക്കുന്നു. പെയിന്റ് മങ്ങി. അക്ഷരങ്ങൾ വായിക്കാൻ പറ്റുന്നില്ല. കോക്പിറ്റ് ഗ്ലാസ് തകർന്നിട്ടുണ്ട്.

അകത്ത് അസ്ഥികൾ ഇല്ല. പക്ഷേ ഒരിക്കൽ ആരോ ഇവിടെ ഉണ്ടായിരുന്നു എന്ന മൗനസാക്ഷ്യം സീറ്റിന്റെ കീഴിൽ അഴുകിയ തുണി, പഴയ ലെതർ ബാഗിന്റെ അവശിഷ്ടം.

മറ്റൊരു ഇടം കണ്ടെത്തുന്നതുവരെ നമുക്കിവിടെ അഭയം തേടാം, എലീന പറഞ്ഞു.

വിമാനത്തിന്റെ ശരീരം ഇപ്പോഴും ഉറപ്പുള്ളത്. മഴയിൽ നിന്നും കാറ്റിൽ നിന്നും രക്ഷ നൽകും. എന്നാൽ അകത്ത് ഉറുമ്പുകളുടെ നീണ്ടനിര. ചുവന്ന ഉറുമ്പുകൾ. കടിയേറ്റാൽ തീപിടിക്കുന്ന വേദന.അവർ ഉറുമ്പുകളുടെ കൂടുകൾ നീക്കി. തകർന്ന അവശിഷ്ടങ്ങൾ ചേർത്ത് ഒരു താൽക്കാലിക അഭയം ഒരുക്കി.

അതിനകത്ത് ഇരുന്ന് എലീന കണ്ണടച്ചു. ഒരു നിമിഷം ജന്മനാടും, പരിചിതമുഖങ്ങളും, നഗരത്തിന്റെ ശബ്ദങ്ങളും മിന്നൽ പോലെ അവളെ സ്പർശിച്ചു കടന്നുപോയി. പിന്നെ വീണ്ടും ദ്വീപ് മാത്രം.

മാർട്ടിൻ പുറത്തേക്ക് നോക്കി. വിമാനത്തിന്റെ മുന്നിലെ ലോഹത്തിൽ ആഴത്തിൽ കൊത്തിയ ഒരു വര. അവൻ കൈകൊണ്ട് പൊടി തുടച്ചു.

അത് ഒരു ചിഹ്നം. അവൾ സ്വപ്‌നത്തിൽ കണ്ടതുപോലെ തന്നെ..!

അന്ന് സമയം പോയതറിഞ്ഞില്ല. വൈകുന്നേരത്തോടെ വിമാനത്തിനുള്ളിലെ പണികളെല്ലാം തീർത്ത് വീണ്ടും പഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അന്തരീക്ഷം ആകെ മാറാൻ തുടങ്ങി. അത് ആദ്യം നീല ചാരമായി. ചാരം കറുപ്പായി.

മാർട്ടിൻ ആദ്യം കാറ്റിന്റെ ദിശ ശ്രദ്ധിച്ചു. കടലിൽ നിന്നുള്ള ശീതളതയല്ല അത്, അകത്തു നിന്നുള്ള ഒരു തള്ളൽ.

ഇത് സാധാരണ മഴയല്ല, അവൻ പറഞ്ഞു.

എലീന വിമാനത്തിന്റെ അകത്ത് ശേഷിച്ചപഴങ്ങൾ ഒതുക്കിവെച്ചു. വള്ളികൾകൊണ്ട് കെട്ടിയിരുന്ന പൊട്ടലുകൾ വീണ്ടും ഉറപ്പിച്ചു.

അതാ ഒരു മിന്നൽ..! ആകാശം കീറി. ശബ്ദം കാടിന്റെ നെഞ്ച് തുളച്ചു.

കാറ്റ് പെട്ടെന്ന് ചുഴലിക്കാറ്റായി. വിമാനത്തിന്റെ പൊട്ടിയ ചിറകുകൾ വിറച്ചു.

പുറത്ത് മരങ്ങൾ കുനിഞ്ഞു. ചിലത് പൊട്ടിപ്പോയി. വേരോടെ പറിഞ്ഞു വീഴുന്ന ശബ്ദം. ഏതോ ജീവികളൊക്കെ അലമുറയിട്ടു കരയുന്നു. മഴ അതിശക്തിയായി പെയ്യാൻ തുടങ്ങി. അത് സാധാരണ മഴയല്ല.

മൂക്കിലൂടെ ശ്വാസം കടക്കാൻ പോലും പ്രയാസം ഉണ്ടാക്കുന്ന വെള്ളത്തിന്റെ മതിൽ.

വിമാനത്തിനകത്ത് ഇരുട്ട്. ലോഹത്തിൽ മഴ തല്ലുന്ന ശബ്ദം യുദ്ധം നടക്കുന്നതുപോലെ..!

എലീന മാർട്ടിന്റെ കൈ പിടിച്ചു. ഇരുവർക്കും ഒന്നും മിണ്ടാനാകുന്നില്ല.

മരങ്ങൾ ചായുമ്പോൾ അല്പം വെളിച്ചം അകത്തേക്കു കടക്കും. അപ്പോഴതാ. ഒരു ചെറു ഞെരക്കം. പിന്നെ ചെറു ചലനം. വിമാനത്തിന്റെ പൊട്ടിയ വാതിലിലൂടെ എന്തോ ഒന്ന് അകത്ത് തെറിച്ച് വീണു. എലീന ഭയപ്പെട്ടു പിന്മാറി. അത് ഒരു കുട്ടിക്കുരങ്ങായിരുന്നു. ചെറിയ ശരീരം. രോമം മുഴുവൻ നനഞ്ഞു. ഒരു കാൽ അസ്വാഭാവികമായി വളഞ്ഞിരിക്കുന്നു. അതിന്റെ ശ്വാസം വേഗം. കണ്ണുകളിൽ ഭയം. മാർട്ടിൻ അതിനെ എടുത്തു പരിശോധിച്ചു.

എല്ല് പൊട്ടിയിട്ടില്ല... പക്ഷേ കഠിനമായി അടിഞ്ഞിരിക്കുന്നു.

കുരങ്ങ് രക്ഷപ്പെടാൻ ശ്രമിച്ചില്ല. എന്നാൽ മാർട്ടിൻ അതിനെ ദൂരേക്ക് എറിയാൻ ഭാവിച്ചപ്പോൾ.., എലീന തടഞ്ഞു. അവൾ അതിനെ ബലമായി വാങ്ങി. പിന്നെ തന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം കീറി മൃദുവായി കുട്ടിക്കുരങ്ങിന്റെ കാൽ ചുറ്റി കെട്ടി. അവൾ അതിനെ നെഞ്ചോട് ചേർത്തു പിടിച്ചു.

തന്റെ ശരീരത്തിന്റെ ചൂട് കൊടുത്തു. കുരങ്ങിന്റെ ഹൃദയമിടിപ്പ് പതുക്കെ ശാന്തമായി. പുറത്ത് കാറ്റ് ഇപ്പോഴും ശക്തിയായി വീശുന്നു.

പക്ഷേ വിമാനത്തിനകത്ത് ഒരു ചെറു ജീവന്റെ ചൂട്.

ഇത് നമ്മളെ തിരഞ്ഞെടുക്കുകയായിരുന്നു, എലീന പറഞ്ഞു.

മാർട്ടിൻ ചിരിച്ചു.

അല്ലെങ്കിൽ കാറ്റ് നമ്മളെ പരീക്ഷിക്കുകയാണ്.

കാറ്റ് കുറഞ്ഞപ്പോൾ മഴ പതുക്കെ ശമിച്ചു. അവർ പുറത്തേക്ക് നോക്കി. കാട് മാറിയിരിക്കുന്നു. ചില മരങ്ങൾ വീണു. ചില പാതകൾ തുറന്നു. വിമാനത്തിന് മുന്നിൽ ഒരു വലിയ മരത്തടി വീണിരിക്കുന്നു.

വിമാനത്തിനകത്ത് കുട്ടിക്കുരങ്ങ് ഉറക്കത്തിലാണ്. ഇനി അവർക്കൊപ്പം ഒരു സാക്ഷി കൂടി ഉണ്ടായിരിക്കും.

(തുടരും)

ജോഷി ജോർജ്

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

പുലിറ്റ്‌സർ ജേതാവ്  നോവൽ 13  കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

https://vachakam.com/article/pulitzer-prize-winner-novel-13-those-who-think-they-can-get-out-alive-in-the-cargo-hold

പുലിറ്റ്‌സർ ജേതാവ്  നോവൽ 14  കടലലേക്ക് പോകുന്ന നിഴൽ

https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 15 -  മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!

https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind

പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?

https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive

പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!

https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong

പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!

https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്‌

https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes

പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ

https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam