നീ അല്ലെങ്കിൽ ഞാൻ’; ഭരണ–പ്രതിപക്ഷ കക്ഷികൾക്കിടയിലെ രഹസ്യധാരണകളെ പരിഹസിച്ചു വിജയ്‌യുടെ പ്രസംഗം 

MARCH 4, 2026, 8:35 AM

ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ് തഞ്ചാവൂരിലെ അയ്യസാമിപ്പട്ടിയിൽ നടത്തിയ പ്രസംഗം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ഭരണ–പ്രതിപക്ഷ കക്ഷികൾക്കിടയിലെ രഹസ്യധാരണകളെ പരിഹസിക്കുന്ന തരത്തിലായിരുന്നു വിജയ്‌യുടെ പരാമർശങ്ങൾ.

“ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ. ഞാനല്ലെങ്കിൽ നീ. നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ. ഇപ്പോൾ വിജയ് വന്നതോടെ നമ്മുടെ ഉപജീവനമാർഗം ഇല്ലാതായി. ജനങ്ങൾ അവനെ കൂടുതൽ വിശ്വസിക്കുന്നു. പുറത്തേക്ക് അടികൂടുന്നതായി തോന്നിച്ചാലും, ഉള്ളിൽ ഇടപാടുകൾ കൃത്യമായിരിക്കണം,” എന്നായിരുന്നു വിജയിന്റെ വിമർശനം.

ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിന് ശേഷമുള്ള വിജയ്‌യുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. പ്രസംഗം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വേദികളിലും വ്യാപകമായി ചർച്ച ആവുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam