ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാർ ജയിൽ മോചിതനായി

MARCH 4, 2026, 8:22 AM

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായിരുന്ന സി.പി.എം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ. പത്മകുമാർ ജയിൽ മോചിതനായി. അഭിഭാഷകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം പുറത്തിറങ്ങിയത്.

രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ദ്വാരപാലക ശിൽപ കേസിൽ എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.

കട്ടളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യഹർജി നൽകിയത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ ജയിൽ മോചനം നടന്നു.

vachakam
vachakam
vachakam

കട്ടളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ നവംബർ 20-നാണ് പത്മകുമാർ ആദ്യം അറസ്റ്റിലായത്. പിന്നീട് ഡിസംബർ 2-ന് ദ്വാരപാലക കേസിലും അറസ്റ്റ് രേഖപ്പെടുത്തി. സ്വാഭാവിക ജാമ്യത്തിന്റെ ആനുകൂല്യം ഈ കേസിലും ലഭിച്ചു.

ദേവസ്വം മിനിറ്റ്സ് തിരുത്തി സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിന്നുവെന്നായിരുന്നു എസ്.ഐ.ടി കണ്ടെത്തൽ. കേസിലെ ഏഴ് പ്രതികളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യം നേടി പുറത്തിറങ്ങുന്ന ആറാമത്തെ പ്രതിയാണ് പത്മകുമാർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam