കോട്ടയം: ദീപികയുടെ 140-ാം വാർഷിക പരിപാടിയിൽ പങ്കെടുക്കാതെ ബിജെപി. ചടങ്ങിൽ ബിജെപിയെ പരോക്ഷമായി വിമർശിച്ച് രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് രംഗത്തെത്തി.
സഭ നൽകിയ വിഷു കൈനീട്ടമാണ് ദീപിക. ദീപിക ഉയർത്തിപ്പിടിക്കുന്നത് ഒരു വ്യക്തിയുടെയോ സഭയുടെയോ കാഴ്ചപ്പാടല്ല. നിലപാടുകളിൽ അണുവിട വ്യത്യാസമില്ലാതെ ദീപിക മുന്നോട്ടു പോകും.
അഭിപ്രായസ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വെയ്ക്കില്ല. അത് മുഖപ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ദീപിക ആരെയും ഭയപ്പെടില്ല എന്നും അങ്ങനെ ഭയപ്പെടുന്നത് ദൈവത്തെ മാത്രമെന്നും ഫാ. മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞു.
ദീപികയും ബിജെപിയും തമ്മിലുള്ള പോര് കനത്തിരിക്കെയാണ് ബിജെപി പ്രതിനിധിയുടെ ഈ വിട്ടുനിൽക്കൽ. ബിജെപി സെൻട്രൽ സോൺ പ്രസിഡൻ്റ് എൻ ഹരിയുടെ പേര് വായിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
എന്നാൽ സ്ഥലത്ത് ഇല്ലാത്തതിനാലാണ് പരിപാടിക്കെത്താതിരുന്നതെന്ന് എൻ ഹരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരത്ത് ബുധനാഴ്ച ഗതാഗത നിയന്ത്രണം
മൂന്നാമതും പിണറായി സർക്കാർ അധികാരത്തിലേറുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൻറെ
വാട്സാപ്പ് ഗ്രൂപ്പുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്: കെ മുരളീധരൻ
ഐ.ബി.ഇ.എക്സ് ഇന്ത്യ ബി.എഫ്.എസ്.ഐ ടെക് അവാർഡ് 2026ൽ മുത്തൂറ്റ് എംക്രെഡിന് ബ്രോൺസ് അവാർഡ്