ആലത്തൂരില്‍ എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

APRIL 14, 2026, 9:19 PM

പാലക്കാട്: ആലത്തൂരില്‍ എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇരട്ടക്കുളം നെല്ലിയാംകുന്നം എടത്തില്‍ ഉന്നതി അബ്ദുല്‍ റഹ്മാനെ (29) യാണ് അറസ്റ്റ് ചെയ്തത്.ഗാര്‍ഹിക പീഡന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അബ്ദുല്‍ റഹ്മാന്റെ ഭാര്യ പ്ലസ്ടു വിദ്യാര്‍ഥിനിയായ അസ്‌ന (20) ഈ മാസം 7ന് ആണ് മരിച്ചത്.മാര്‍ച്ച് 27ന് ആണ് ഭര്‍തൃഗൃഹത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ അസ്‌നയെ കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ മാസം 7ന് മരണം സംഭവിച്ചു.

ഭര്‍തൃഗൃഹത്തില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അസ്‌നയുടെ മരണമൊഴി പ്രകാരം ആദ്യം അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആലത്തൂര്‍ ഡിവൈഎസ്പി എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് അബ്ദുല്‍ റഹ്മാനെ അറസ്റ്റ് ചെയതത്. ആലത്തൂര്‍ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam