തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഞെട്ടിക്കുന്ന വർധനയെന്ന് റിപ്പോർട്ട്. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള നടപടികൾ ഫലവത്താകുന്നില്ലെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
2020ലെ ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നെങ്കിൽ 2025 ആയപ്പോഴേക്കും ഇത് 18,035 ആയി ഉയർന്നു. ആറ് വർഷത്തിനിടെ 42 ശതമാനത്തിന് മുകളിലാണ് വർധന. ബലാത്സംഗം, ശാരീരിക ഉപദ്രവം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങൾ, സ്ത്രീധന പീഡന മരണം, ഭർതൃ വീട്ടിലെ പീഡനം, മറ്റ് കുറ്റകൃത്യങ്ങൾ എന്നീ ഏഴ് വിഭാഗങ്ങളിലെ കണക്കിലാണ് ഈ വർധന.
ആകെ കേസുകളുടെ എണ്ണത്തിൽ ആറ് വർഷത്തിനിടെ 42 ശതമാനം വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധന പീഡനത്തിനത്തിനിരയായി ആറ് വർഷത്തിനിടെ 43 സ്ത്രീകൾ മരിച്ചെന്ന് റിപ്പോർട്ട് പറയുന്നു.
ബലാത്സംഗവും ഭർതൃ വീട്ടിലെ പീഡനവുമാണ് കണക്കുകളിൽ മുന്നിൽ. 2020ൽ 18,80 ബലാത്സംഗ കുറ്റകൃത്യങ്ങളുണ്ടായിരുന്നുവെങ്കിൽ 2025ൽ 2,952 ആയി വർധിച്ചു. 7 ശതമാനം വർധനയാണുണ്ടായത്. ഭർതൃ വീട്ടിലെ പീഡനങ്ങൾ 2020ൽ 2,707 ആയെങ്കിൽ 2025 ൽ 3,986 ആയി വർധിച്ചു. 47 ശതമാനമാണ് കുറ്റകൃത്യ കണക്കുകളിലെ വർധന. 2022ൽ 5,000 ത്തിനടുത്ത് അതിക്രമങ്ങളാണ് ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
