മൂന്നാമതും പിണറായി സർക്കാർ അധികാരത്തിലേറുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിൻറെ വിലയിരുത്തൽ

APRIL 14, 2026, 10:52 AM

ദില്ലി: മൂന്നാമതും പിണറായി സർക്കാർ അധികാരത്തിലേറുമെന്ന്  സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തൽ.

എൽ ഡി എഫ് സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അവകാശപ്പെട്ടു.

 ചൊവ്വാഴ്ച ഓൺലൈനായി ചേർന്ന പി ബി യോഗത്തിലെ തിരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഈ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കം പി ബി യോഗത്തിൽ പങ്കെടുത്തു. 

vachakam
vachakam
vachakam

 ഭരണ വിരുദ്ധ വികാരമോ സർക്കാരിനെതിരായ ന്യൂനപക്ഷ ഏകീകരണമോ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് സി പി എം വിലയിരുത്തൽ. വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയത്തിലും സി പി എം ജനറൽ സെക്രട്ടറി പ്രതികരിച്ചു.

പാർലമെൻ്റിനെ സ്വന്തം കുതന്ത്രങ്ങൾ കയറ്റാനുള്ള സ്ഥലമായി മാറ്റാനാണ് ആർ എസ് എസ് - ബി ജെ പി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam