ചെന്നൈ: കടുത്ത ചൂടും തിരക്കും കാരണം അനുയായികൾ കുഴഞ്ഞുവീണതിനെ തുടർന്ന് തിരുപ്പൂർ ജില്ലയിൽ തമിഴഗ വെട്രി കഴകം പ്രസിഡന്റ് വിജയ് നടത്താനിരുന്ന റാലി റദ്ദാക്കിയതായി റിപ്പോർട്ട്.
പ്രചാരണത്തിനായി രാവിലെ 10 മണി മുതൽ തന്നെ ജനക്കൂട്ടം വേദിയിൽ തടിച്ചുകൂടി. വൈകുന്നേരം 4 മണിക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിജയ് ഏകദേശം 4.45ന് സ്ഥലത്തെത്തി.
സംഭവത്തിൽ 13 സ്ത്രീകളടക്കം 15 പേർ ബോധരഹിതരായതിനെത്തുടർന്ന് ചൊവ്വാഴ്ച പോലീസിന്റെ ഉപദേശപ്രകാരം ആറ് കിലോമീറ്റർ റോഡ്ഷോ റദ്ദാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.പ്രാദേശിക സന്നദ്ധ സംഘങ്ങളും പൊലീസും ചേർന്ന് പരിക്കേറ്റവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചു. മിക്കവരുടെയും നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ വിജയ് പ്രസംഗം നിർത്തിവയ്ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബിഹാറിൽ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി അപകടം; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
ലോക്സഭ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനുള്ള നീക്കം: സമവായത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
എണ്ണക്കമ്പനികൾ കടുത്ത പ്രതിസന്ധിയിലേക്ക്; പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും നഷ്ടം