ഐ.ബി.ഇ.എക്‌സ് ഇന്ത്യ ബി.എഫ്.എസ്.ഐ ടെക് അവാർഡ് 2026ൽ മുത്തൂറ്റ് എംക്രെഡിന് ബ്രോൺസ് അവാർഡ്

APRIL 14, 2026, 8:46 AM

കൊച്ചി: ഐ.ബി.ഇ.എക്‌സ് ഇന്ത്യ ബി.എഫ്.എസ്.ഐ ടെക് അവാർഡ് 2026ൽ ടെക്‌നോളജി അടിസ്ഥാനത്തിലുള്ള പ്രവർത്തന മികവിന് എൻ.ബി.എഫ്.സി/പേയ്‌മെന്റ് ബാങ്ക് വിഭാഗത്തിൽ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുൻപ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡ്) ബ്രോൺസ് അവാർഡ് നേടി. മുംബൈ ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വ്യവസായ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി പുരസ്‌കാരം ഏറ്റുവാങ്ങി.

മുത്തൂറ്റ് എംക്രെഡിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും വായ്പാ പ്രക്രിയകൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ വായ്പാ സേവനം, ഓപ്പറേഷൻസ് പ്ലാറ്റ്‌ഫോമിനുള്ള അംഗീകാരം കൂടിയാണിത്.

മാനുവൽ പ്രക്രിയകൾ, ഏകോപനമില്ലാത്ത സംവിധാനങ്ങൾ, വായ്പാ നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്ന ദീർഘമായ സമയം തുടങ്ങിയ പ്രവർത്തന വെല്ലുവിളികൾ പരിഹരിക്കുന്നതിനാണ് ഈ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഉപഭോക്താക്കളെ ചേർക്കുന്ന പ്രക്രിയ, കെവൈസി, രേഖകളുടെ പരിശോധന, ക്രെഡിറ്റ് നടപടികൾ എന്നിവയിൽ ഏകീകൃത ഡിജിറ്റൽ വർക്ക്ഫ്‌ളോകൾ നടപ്പിലാക്കിയതിലൂടെ സേവനങ്ങളിൽ കൃത്യത കൊണ്ടുവരാനും മാനുഷികമായ ഇടപെടലുകൾ കുറയ്ക്കാനും മൊത്തത്തിലുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഈ പദ്ധതി സഹായിച്ചു.

vachakam
vachakam
vachakam

പദ്ധതി നടപ്പിലാക്കിയതിന് ശേഷം വായ്പാ പ്രോസസ്സിംഗ് വർക്ക്ഫ്‌ളോയുടെ 65 ശതമാനത്തിലധികം ഓട്ടോമേറ്റുചെയ്യാൻ സാധിച്ചു. ഇത് സേവനങ്ങൾ നൽകുന്നതിലെ വേഗത വർദ്ധിപ്പിക്കാനും പ്രവർത്തനങ്ങളിൽ കൂടുതൽ കൃത്യത ഉറപ്പാക്കാനും, മികച്ച നിയന്ത്രണം കൈവരിക്കാനും സഹായിച്ചു. കൂടാതെ വായ്പാ നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം കുറയ്ക്കുന്നതിനും പിഴവുകൾ ഇല്ലാതാക്കുന്നതിനും ഈ നീക്കം വലിയ പങ്കുവഹിച്ചു. വിവിധ ടീമുകളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിച്ചു.

വിവിധ പ്രവർത്തന സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിച്ചതിനാൽ വിവരങ്ങൾ തടസ്സമില്ലാതെ കൈമാറാനും വായ്പാ പ്രക്രിയയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിക്കാനും സാധിക്കുന്നു. ഇതിലൂടെ സ്ഥാപനത്തിന് വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും പ്രവർത്തനങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉറപ്പാക്കാനും സാധിച്ചു.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ, ഭാവിയിലേക്കായി സജ്ജമായ ഒരു സ്ഥാപനത്തെ കെട്ടിപ്പടുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരമെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. നടപടിക്രമങ്ങൾ ലളിതമാക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും തങ്ങളുടെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം നൽകുന്നതിനുമായി ഡിജിറ്റൽ മേഖലയിൽ തുടർച്ചയായി നിക്ഷേപം നടത്തുന്നു. സുസ്ഥിര വളർച്ചയും പ്രവർത്തന മികവും കൈവരിക്കുന്നതിന് നൂതന ആശയങ്ങളെ പ്രയോജനപ്പെടുത്തുന്നതിൽ എന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മാത്യു മുത്തൂറ്റ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഐ.ബി.ഇ.എക്‌സ് ഇന്ത്യ ബി.എഫ്.എസ്.ഐ ടെക് അവാർഡ്‌സ് 2026ൽ ഈ അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തന രീതികൾ ശക്തിപ്പെടുത്തുന്നതിൽ കമ്പനി നൽകുന്ന തുടർച്ചയായ ശ്രദ്ധയ്ക്ക് ലഭിച്ച അംഗീകാരമാണിത്.  ഈ പുതിയ പദ്ധതി പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമതയും സ്ഥിരതയും കൊണ്ടുവരാൻ സഹായിച്ചുവെന്നും, സുസ്ഥിര വളർച്ചയ്ക്ക് ആവശ്യമായ വിപുലമായ സംവിധാനങ്ങൾ  കെട്ടിപ്പടുക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് സിഇഒ പി.ഇ. മത്തായി പറഞ്ഞു.

മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ പ്രവർത്തന മേഖല ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി കമ്പനി നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെയാണ് ഈ പുരസ്‌കാരം എടുത്തുകാണിക്കുന്നത്. പ്രവർത്തന അച്ചടക്കം മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ നടപ്പിലാക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam