കൊച്ചി: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ആക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതു ഭരണ വകുപ്പ് അറിയിച്ചു.
ഫെബ്രുവരി ആറിന് പൊതുഭരണ വകുപ്പും സർവീസ് സംഘടനകളും ചേർന്ന് ഓൺലൈൻ യോഗം നടത്തിയിരുന്നു.
സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായി ശനിയാഴ്ച അവധി നൽകുന്നതിനോട് എല്ലാ സംഘടനകളും അനുകൂലമായ നിലപാട് സ്വീകരിച്ചു. മറ്റ് പ്രവൃത്തിദിവസങ്ങളിൽ ഒരു മണിക്കൂർ അധികമായി ജോലി സമയം വർധിപ്പിക്കാമെന്ന ധാരണയും ഉണ്ടായി. തുടർന്ന് വിഷയത്തിൽ വിപുലമായ യോഗം നടത്താൻ തീരുമാനിച്ചെങ്കിലും അത് നടന്നില്ല.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
സർക്കാർ ഓഫീസുകളിൽ ഫയലുകളും അപേക്ഷകളും ഇപ്പോൾ തന്നെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ പ്രവൃത്തിദിനങ്ങൾ കുറയ്ക്കരുതെന്ന ആവശ്യം വിവിധ വിഭാഗങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
