ചൂട് അസഹനീയം; വരും ദിവസങ്ങളിൽ 12 ജില്ലകളിൽ യെല്ലോ അലേർട്ട്

APRIL 14, 2026, 9:00 PM

തിരുവനന്തപുരം: കനത്ത ചൂടിൽ ഉരുകി കേരളം.വയനാട്,ഇടുക്കി ജില്ലകൾ ഒഴികെ 12 ജില്ലകളിൽ വരും ദിവസങ്ങളിലും യെല്ലോ അലേർട്ട് തുടരും. ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

പകൽ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദേശം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് മതിയായ അളവിൽ വെള്ളം കുടിക്കാനും നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയും തുടരുകയാണ്. ഇടിമിന്നലോട് കൂടിയ മഴയായതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam