പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയെന്നും യുവതികളെ അകറ്റി നിർത്തുന്നത് പ്രതിഷ്ഠയുടെ സ്വഭാവം നിലനിര്‍ത്താനെന്നും ബോർഡ് പറഞ്ഞു.ഇത് ഭരണഘടനാപരമായ വിവേചനമായി കാണാനാവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
കൂടാതെ, ആചാരപരമായ പ്രാധാന്യം നൽകേണ്ടത് ക്ഷേത്രത്തിലെ നിയമങ്ങൾക്കും ദൈവ സങ്കൽപ്പത്തിനുമെന്ന് ബോർഡ് വാദിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങളെ കോടതികളും മാനിക്കേണ്ടതുണ്ടന്നും ബോർഡ് പറഞ്ഞു.
അതേസമയം, ഓരോ വിഭാഗത്തിൻ്റെയും ആചാരങ്ങൾ അതാത് വിഭാഗത്തിന് തീരുമാനിക്കാമെന്ന വാദത്തിനെതിരെ ദേവസ്വം ബോർഡ്. ജാതി, വർഗം, വംശം, ലിംഗ ഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് അംഗീകരിക്കാനാവില്ലെന്ന് ബോർഡ് വ്യക്തമാക്കി.ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ആണ് സുപ്രീം കോടതിയിൽ വാദിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
