പശ്ചിമേഷ്യൻ സംഘര്‍ഷം; പച്ചക്കറി, പഴം, മത്സ്യം, ഇറച്ചി എന്നിവ കെട്ടിക്കിടക്കുന്നു; കേരള കയറ്റുമതിക്ക് വന്‍ തിരിച്ചടി

MARCH 4, 2026, 6:32 AM

കൊച്ചി: ഇറാനെതിരെ അമേരിക്കയും ഇസ്രയേല്‍യും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ കേരളത്തില്‍നിന്നുള്ള കയറ്റുമതിക്ക് വന്‍ തിരിച്ചടി.

പച്ചക്കറി, പഴം, മത്സ്യം, ഇറച്ചി, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ ഗള്‍ഫിലേക്കുള്ള ചരക്കുകള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രക്കാരുമായി പോകുന്ന വിമാനങ്ങളിലൂടെയാണ് സാധാരണയായി ഉല്‍പ്പന്നങ്ങള്‍ ഗള്‍ഫില്‍ എത്തിക്കുന്നത്.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി പ്രവര്‍ത്തിക്കുന്ന ഏകദേശം 70 ഓളം കയറ്റുമതിക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രതിദിനം ഏകദേശം 90 ടണ്‍ നാടന്‍ പച്ചക്കറികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

vachakam
vachakam
vachakam

റംസാന്‍ സീസണ്‍ കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും പ്രധാന കാലഘട്ടമായിരുന്നു. വാഴപ്പഴം, പൈനാപ്പിള്‍ തുടങ്ങിയവയ്ക്ക് ഗണ്യമായ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ കയറ്റുമതി ഏകദേശം നിലച്ച അവസ്ഥയിലാണെന്ന് കാലിക്കറ്റ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

കയറ്റുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ വില ഇടിയുമെന്ന ആശങ്കയും ഉയരുന്നു. പ്രതിസന്ധി കര്‍ഷകരെയും കയറ്റുമതി മേഖലയെയും ഒരുപോലെ ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam