ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന പരീക്ഷ എഴുതിയത്.
വിദ്യാർഥികൾക്ക് results.cbse.nic.in, cbse.gov.in, തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാർക്ക് ലിസ്റ്റുകൾ പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനന തീയതി, സെക്യൂരിറ്റി പിന്‍ എന്നിവ നൽകി ലോഗിൻ ചെയ്താൽ സ്കോർ കാർഡ് ലഭ്യമാകും.
ഇൻ്റർനെറ്റ് സേവനം ലഭ്യമല്ലാത്തവർക്ക് എസ്എംഎസ് വഴി ഫലം അറിയാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്. ഐവിആർഎസ് വഴി ഡൽഹിയിലുള്ളവർക്ക് 24300699 എന്ന നമ്പറിലും, രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 011-24300699 എന്ന നമ്പറിലും വിളിച്ചാല്‍ ഫലം അറിയാൻ സാധിക്കും. 7738299899 എന്ന നമ്പറിലേക്ക് സിബിഎസ്ഇ10 റോൾ നമ്പർ, ജനന തീയതി, സ്‌കൂൾ നമ്പർ, സെൻ്റർ നമ്പർ എന്ന സന്ദേശം അയച്ചാൽ ഫലം മൊബൈലിൽ ലഭ്യമാകും.
കൂടാതെ, വെബ്സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ ഇത്തവണ ഡിജി ലോക്കർ (results.digilocker.gov.in), ഉമംഗ് (UMANG) ആപ്പ് എന്നിവ വഴിയും ഫലമറിയാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ടിന് പണം ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം; ഇഡി
ഇറാൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ പ്ലാൻ ബി; ഫ്ലെക്സ് ഫ്യൂവൽ കാറുകൾക്ക് ജിഎസ്ടി കുറയ്ക്കാൻ
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് വൻ കവർച്ച; കാർത്തി ചിദംബരം എംപിയുടെ ഓഫീസിൽ നിന്ന്
വിരുദുനഗർ ദുരന്തം; മരിച്ച 14പേരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്