സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി

JULY 8, 2026, 10:57 PM

പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷിച്ചില്ല.

കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ഇപ്പോഴും നീക്കം നടത്തുന്നുണ്ടെന്നും അവരാണ് അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നതെന്നും റൻസിം ആരോപിക്കുന്നു.

സുകുമാരക്കുറുപ്പിനെ ഏറ്റവും ഒടുവിൽ നേരിട്ട് കണ്ടെന്ന് അവകാശപ്പെടുന്ന ആളാണ് റൻസിം.സുകുമാരക്കുറുപ്പ്  ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇനിയും വ്യക്തമല്ല. വർഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചിൽ പുനഃപരിശോധിച്ചത്. കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്.

vachakam
vachakam
vachakam

ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിൽ കേസിൻ്റെ പരിശോധന നടത്തിയിരിക്കുകയാണ്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 1984-ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.

ശവശരീരം ആസൂത്രിതമായി ചുട്ടുകരിക്കുകയും താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ അയാൾ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷ്വറൻസ് പണമായ മുപ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam