'ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല'; ലക്ഷ്മി പ്രിയ

MAY 4, 2026, 10:13 PM

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ തോറ്റതിൽ പ്രതികരണവുമായി  നടി ലക്ഷ്മി പ്രിയ. ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുതെന്നും അവർ പിന്തുണയ്ക്കില്ലെന്നതിന് തെളിവാണ് അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് എന്നിവരുടെ പരാജയമെന്നും ലക്ഷ്മി പ്രിയ പറയുന്നു. കേരളത്തിലെ ഭരണ വിരുദ്ധതയ്‌ക്കെതിരെയുള്ള മികച്ച മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.

 എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്‌.പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകർമ്മ സഭ, ഗണക സഭ, NSS, SNDP, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേർത്തു പിടിക്കുക.

അവർക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുക്കുക. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെൻഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാർട്ടി ആണെങ്കിൽ ഭാരതീയ ജനതാ പാർട്ടിയും മതേതര പാർട്ടിയാണ്. ഇണ്ടി മുന്നണിയിൽ ഇവർ പതിനൊന്നും എൽ ഡി എഫ് മുന്നണിയിൽ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും.

vachakam
vachakam
vachakam

അതുകൊണ്ട് സമാജത്തെ ചേർത്ത് പിടിയ്ക്കാൻ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാൻ പോകരുത്. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക- ലക്ഷ്മി പ്രിയ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam