ലിജോ ജോസ് പെല്ലിശ്ശേരി - ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം 'നായകൻ' 4Kയിൽ റീറിലീസിന് ഒരുങ്ങി

JULY 29, 2026, 7:19 AM

ചിത്രം സെപ്തംബർ 4ന് തിയേറ്ററുകളിൽ എത്തും.

ഇന്ദ്രജിത്ത് സുകുമാരൻ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ സിനിമ 'നായകൻ' റീറിലീസ് ചെയ്യുന്നു. പതിനാറ് വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്തംബർ 04ന് ആണ് ഇത്തവണ ചിത്രം തിയറ്ററുകളിലെത്തുക.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.

vachakam
vachakam
vachakam

പി.എസ് റഫീക്കിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ ജോർജ്ജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും നായകനിൽ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.

റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്‌സ്, സമ്മർ ഇൻ ബത്‌ലഹേം എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്റെ 4K ഡോൾബി അറ്റ്‌മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്.

ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ സംഗീതവും നോൺഇൻട്രൂസീവ് സ്‌കോറും സിനിമയെപ്പോലെ തന്നെ ഏറെ വേറിട്ട ഒന്നായിരുന്നു പ്രേക്ഷകന്. 

vachakam
vachakam
vachakam

എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്ഡ്: ബോണി അസനാർ, പ്രോജക്ട് ഡിസൈനർ: അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്,

സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ് & സപ്ത റെക്കോർഡ്‌സ്, അറ്റ്‌മോസ് മിക്‌സിംഗ്: ഹരിനാരായണൻ, മാർക്കറ്റിംഗ് ഹെഡ്: ജിബിൻ ജോയ്, റീസ്റ്റോറേഷൻ: അരുൺ സി.എസ്, മാർക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam