എറണാകുളം: വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പാലക്കുഴ മേഖലാ പ്രസിഡന്‍റ് എൽദോസ് സണ്ണി ആണ് അറസ്റ്റിലായത്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
കൂത്താട്ടുകുളം സ്വദേശി പികെ ജോണിന്‍റെ വീട്ടിലാണ് എൽദോസ് റീത്ത് വെച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.പാലക്കുഴ സര്‍വീസ് സഹകരണ ബാങ്കുമായ ബന്ധപ്പെട്ട അവിശ്വാസ പ്രമേയമാണ് റീത്ത് വെക്കാൻ പ്രകോപനമായത്. ബാങ്ക് പ്രസിഡന്‍റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.
തുടർന്ന്, താൽക്കാലിക പ്രസിഡന്‍റായി കേരള കോൺഗ്രസ് എം നേതാവ് പികെ ജോൺ തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടുപിന്നാലെയാണ് ജോണിന്‍റെ വീട്ടിൽ റീത്ത് വെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
