മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
മനുഷ്യജീവന് അപകടം സൃഷ്ടിക്കുന്ന തരത്തിൽ വാഹനമോടിച്ചതിനും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട 'ശാസ്താ' ബസ് കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് നടന്ന ബസ് അപകടത്തിന് പിന്നാലെയാണ് ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് നിയമനടപടികളിലേക്ക് കടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
