ഡൽഹി: കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ നടപടികൾ അവസാനിപ്പിച്ച സിബിഐയുടെ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് അംഗീകരിച്ച് കേസ് അവസാനിപ്പിച്ചത്.
മൻമോഹൻ സിങ്ങിനെതിരായ കേസ് അവസാനിപ്പിക്കണമെന്ന സിബിഐയുടെ ആവശ്യം നേരത്തെ വിചാരണ കോടതി അംഗീകരിച്ചിരുന്നു. അതിനെ തുടർന്നുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സുപ്രീം കോടതിയും റിപ്പോർട്ടിന് അംഗീകാരം നൽകിയത്.
ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം ഒരു സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മൻമോഹൻ സിങ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. കേസിൽ അദ്ദേഹം ആറാം പ്രതിയായിരുന്നു.
മുൻ പ്രധാനമന്ത്രി അന്തരിച്ച് രണ്ട് വർഷം പിന്നിടുന്നതിനിടെയാണ് കേസിൽ അദ്ദേഹത്തിനെതിരായ നിയമനടപടികൾ ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിന് സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
