മലപ്പുറം: ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി.ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ദിൽഷാദ് ഉള്ളത്. വനമേഖലയോട് ചേർന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ നാട്ടിലെത്തിക്കും.
'യാത്ര ടുഡേ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണിയാള്‍. മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ് ഈ മാസം ആറിനാണ് വീട്ടില്‍ നിന്നും യാത്ര പോയത്.
കഴിഞ്ഞ 22ന് മൊബൈൽ ഫോണിൽ ലഭിച്ചിരുന്നു. പിന്നീട് അഞ്ചുദിവസമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
