തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ച് സർക്കാർ. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാലയങ്ങൾക്ക് അവധി അനുവദിച്ചിരിക്കുന്നത്. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് ക്ലാസുകൾ പുനരാരംഭിക്കും.
എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20-ന് സമാപിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14 മുതൽ നടക്കും. പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെ ഓഗസ്റ്റ് 21-ന് സ്കൂളുകൾ പ്രവർത്തിക്കുകയും തുടർന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും.
ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി ഒൻപത് ദിവസമാണ് ഓണാവധി അനുവദിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ ലഭിച്ചിരുന്ന പത്ത് ദിവസത്തെ അവധിയേക്കാൾ ഒരു ദിവസം കുറവാണ് ഇത്തവണത്തെ അവധി. വിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക് കലണ്ടറിന്റെ ഭാഗമായാണ് അവധിയും പരീക്ഷാ ക്രമീകരണങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
