നിധിൻ രാജിന്റെ ആത്മഹത്യ; ഡോ എംകെ റാമിനെ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി

JULY 29, 2026, 4:58 AM

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിരുദ വിദ്യാ‌ർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാമിനെ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഡിവൈഎസ്‌പി ജീവൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തെളിവെടുപ്പ് നടത്തിയത്. സംഘം പ്രിൻസിപ്പലിൻ്റെ മുറിയിൽ എത്തി പ്രധാന വിവരങ്ങൾ ശേഖരിച്ചു. 

ആഗസ്റ്റ് ഒന്ന് വരെയാണ് ഡോ എംകെ റാമിനെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.തെളിവെടുപ്പ് പൂർത്തിയായതിനാൽ ഡോ. റാമിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി ജീവൻ ജോർജിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനാണ് മേൽനോട്ടം വഹിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam