തിരുവനന്തപുരം: ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ പശ്ചാത്തലത്തിൽ എസ്എസ്കെക്ക് കീഴിലെ സ്പെഷ്യൽ അധ്യാപകരുടേയും സ്പെഷ്യൽ എജ്യുക്കേറ്റർമാരുടേയും അടിയന്തരയോഗം വിളിക്കാൻ നിർദേശം.കോഴിക്കോട് ജില്ലയിൽ ഈയാഴ്ച തന്നെ യോഗം ചേരാനാണ് എസ്എസ്കെ ജില്ലാ കോഡിനേറ്റർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
എല്ലാ മേഖലകളിലേയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷണമെന്നും സ്റ്റേറ്റ് പ്രൊജക്ട് കോർഡിനേറ്റർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്. ഓട്ടിസം സെന്ററുകളിലും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന വീടുകളിലും സ്കൂളുകളിലും ബ്ലോക്ക് കോർഡിനേറ്റർമാർ സന്ദർശനം നടത്തി ജില്ല പ്രൊജക്ട് കോർഡിനേറ്റർക്ക് റിപ്പോർട്ട് നൽകണം എന്നും സർക്കുലറിലുണ്ട്.
വടകര ബിആര്‍സിയിലെ താത്കാലിക അധ്യാപികയായ നീഷ്മയാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ലഹരി കേസിൽ അറസ്റ്റിലായതോടെ നീഷ്മയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. നിലവിൽ ലഹരി വിൽപന നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ ഒരാളും എസ്ഐടിയുടെ കസ്റ്റഡിയിലുണ്ട്.
നേരത്തെ ലഹരി വില്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് മറ്റു രണ്ട് അധ്യാപകർ അറസ്റ്റിലായിരുന്നു. കീർത്തന, കാവ്യ എന്നിവരാണ് മുമ്പ് പിടിയിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
