കൊച്ചി: നടി അൻസിബയ്ക്കെതിരെ ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. അമ്മയിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് മുൻസിഫ് കോടതിയിൽ ശ്വേത സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
തന്നെ കേസിൽ കക്ഷി ചേർക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടിരുന്നു.എന്നാൽ, കേസ് നീട്ടി കൊണ്ടു പോകാനാണ് അൻസിബ അനാവശ്യ ഹർജി നൽകുന്നതെന്ന് ശ്വേത പറഞ്ഞു.
അമ്മ പ്രസിഡന്‍റായി തുടരുക എന്നത് നിയമപരമായി തന്‍റെ അവകാശമാണ്. അൻസിബ അഡ്ഹോക് കമ്മിറ്റി അംഗമല്ലെന്നും പ്രതികാരം ചെയ്യാനാണ് തന്‍റെ പരാതിയിൽ കക്ഷി ചേരാൻ ശ്രമിക്കുന്നതെന്നും ശ്വേത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
