കോട്ടയം: കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.കേസിൽ വാഗമൺ സ്വദേശി അനീനയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ റിമാന്‍റ് ചെയ്ത രണ്ട് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്.പ്രതികൾ മുമ്പും സമാന രീതിയിൽ കുട്ടികളെ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പ്രതികൾ തട്ടിപ്പിന് വഴിയൊരുക്കിയെതെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. പല അക്കൗണ്ടുകളും വ്യാജ പേരിലാണ്. അസം സ്വദേശിയെ കേരളത്തിലെത്തിക്കാൻ പ്രതികൾ ഉപയോഗിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ട് അടക്കം നിലവിൽ ഡിലീറ്റ് ചെയ്ത നിലയിലാണ്.
മൂന്ന് സ്ത്രീകളും ഈ സംഘത്തിലുണ്ട്. തീക്കോയിലെ വീട്ടിൽ അഞ്ച് പേര് ഉണ്ടെന്ന് അസം സ്വദേശിയും മൊഴി നൽകിയിരുന്നു. ഇവരെ കേസിൽ പ്രതിചേർക്കാനുള്ള തെളിവ് ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഇന്നലെ റിമാന്‍റിലായ അർജുൻ, മൂപ്പിലിരാജ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മുമ്പും നവജാതശിശുക്കളെ വിൽപ്പന നടത്തിയിട്ടുണ്ടെന്ന ചില സൂചന കിട്ടിയത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
