സർക്കാരിനെതിരെ ഫേസ്ബുക്കില്‍ ലൈവ് ഇട്ട രോഗിയ്ക്ക് പോലീസിന്‍റെ ക്രൂരമർദനം

JULY 29, 2026, 4:46 AM

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട രോഗിയ്ക്ക് പോലീസിന്‍റെ ക്രൂരമർദനം.പത്തനംതിട്ട ആങ്ങമൂഴി സ്വദേശി കെഎസ് അനിൽകുമാർ (46)നെ മൂഴിയാർ സ്റ്റേഷനിലെ എഎസ്‌ഐയും ഡ്രൈവറും ചേർന്ന് വീട്ടിൽ കയറി മർദിച്ചതായാണ് പരാതി. 

രണ്ടുദിവസം മുമ്പാണ് സിപിഎം പ്രവർത്തകൻ കൂടിയായ അനിൽകുമാർ സ്ത്രീസുരക്ഷാ പെൻഷൻ നിർത്തലാക്കിയതും ആശുപത്രികളിലെ പൊതിച്ചോറ് വിതരണത്തിലെ ആരോഗ്യമന്ത്രിയുടെ ഇടപെടലുമൊക്കെ ചൂണ്ടിക്കാട്ടി യുഡിഎഫ് സർക്കാരിന്‍റെ രീതികളെ ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ ലൈവ് ഇട്ടത്. 

ഇതിന് പിന്നാലെ ഇന്നലെ രാവിലെ 11 മണിയോടെ മുഴിയാർ പോലീസ് സ്റ്റേഷനിലെ എസ് ഐയും ഡ്രൈവറും അനിൽകുമാറിന്റെ വീട്ടിലെത്തി.ഫേസ്ബുക്ക് ലൈവിനെതിരെ പരാതിയുണ്ടെന്ന് പറഞ്ഞായിരുന്നു പോലീസ് അനിൽകുമാറിന്‍റെ വീട്ടിലെത്തിയത്.ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ഭക്ഷണം കഴിക്കുകയായിരുന്നു അനിൽകുമാർ. ഹൃദ്രോഗത്തിനു പുറമേ കരൾ വൃക്ക രോഗ ബാധിതനായ അനിൽകുമാർ തനിക്ക് മരുന്ന് കഴിക്കാൻ ഉണ്ടെന്നും അതിനു ശേഷം കൂടെ വരാം എന്നും പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ല എന്നാണ് പറയുന്നത്.ഉടുപ്പിന് പിടിച്ചു വലിച്ചു പുറത്തിറക്കിയ ശേഷവും മർദ്ദിച്ചു എന്നും പരാതിയില്‍ പറയുന്നു.

vachakam
vachakam
vachakam

സംഭവത്തിൽ പോലീസ് മർദ്ദനത്തിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അടക്കം പരാതി നൽകാനൊരുങ്ങുകയാണ് അനിൽകുമാറും കുടുംബവും.നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നാണ് അനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam