വിവാഹം കഴിഞ്ഞു 3 ആഴ്ച മാത്രം; ലൈംഗിക ബന്ധത്തിന് വയ്യ , 54കാരനായ ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ 27കാരി

JUNE 13, 2025, 5:55 AM

മുംബൈ: 54കാരനായ ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ 27കാരിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വിവാഹം കഴിഞ്ഞ് മൂന്ന് ആഴ്ച മാത്രം ആയിരിക്കെ ആണ് യുവതി ക്രൂര കൃത്യം ചെയ്തത്. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. 

രാധിക ഇംഗിൽ എന്ന യുവതിയാണ് അറസ്റ്റിലായത്. അനിൽ ലോഖണ്ഡെ എന്നയാളാണ് കൊല്ലപ്പെട്ടത്. 54കാരനുമായി ലൈംഗിക ബന്ധം പുലർത്താനുള്ള ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് യുവതി വ്യക്തമാക്കുന്നത്. ലൈംഗിക ബന്ധത്തിന് താൽപര്യമില്ലെന്ന യുവതിയുടെ അഭിപ്രായം 54കാരൻ മാനിച്ചിരുന്നില്ലെന്നും യുവതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ബുധനാഴ്ചയാണ് 27കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ക്യാൻസ‍ർ ബാധിച്ച് ആദ്യ ഭാര്യ മരിച്ചതിന് പിന്നാലെയാണ് 54കാരൻ 27കാരിയെ വിവാഹം ചെയ്തത്. ഇയാൾക്ക് ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളാണ് ഉള്ളത്. യുവതിയുടേത് ആദ്യ വിവാഹമാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നു 27കാരിയും വയോധികയായ അമ്മയും. ഗ‍ർഭിണിയാവില്ലെന്ന രോഗാവസ്ഥ യുവതിക്കുണ്ടെന്ന വിവരം അറിഞ്ഞ ശേഷമായിരുന്നു 54കാരനുമായുള്ള യുവതിയുടെ വിവാഹം. 54കാരൻ ഭാര്യയോട് ലൈംഗിക ബന്ധത്തിന് ശ്രമിച്ചിരുന്നു. യുവതി പല വിധ ഒഴിവുകൾ നിരത്തിയെങ്കിലും ഭ‍ർത്താവ് കേൾക്കാൻ തയ്യാറായിരുന്നില്ല. ദിവസങ്ങളായി സമ്മർദ്ദം തുടർന്നപ്പോഴാണ് യുവതി കൊലപാതകം നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam