'ടി.ഡി.പി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യ മുന്നണി പിന്തുണയ്ക്കും'

JUNE 16, 2024, 6:20 PM

മുംബൈ : ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ സഖ്യത്തിന്‍റെ പിന്തുണ ഉറപ്പാക്കുമെന്ന് ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്.

ടിഡിപി സ്പീക്കര്‍ സ്ഥാനം ചോദിച്ചിട്ടുണ്ടെന്നാണ് കേട്ടതെന്നും എന്നാല്‍ ബിജെപി അത് കൊടുക്കാന്‍ സാധ്യത ഇല്ലെന്നും റാവത്ത് പറഞ്ഞു. സ്പീ്ക്കര്‍ സ്ഥാനം വേണമെന്ന് ടിഡിപി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങളോടൊപ്പം കൂടാമെന്നും റാവത്ത് പറഞ്ഞു.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് വിഷയത്തില്‍ എന്‍ഡിഎയില്‍ പ്രശ്‌നം ഉണ്ടാകുമെന്ന് പറഞ്ഞ റാവത്ത് ഏത് നിമിഷവും ഈ സര്‍ക്കാര്‍ താഴെ വീഴുമെന്നും പറഞ്ഞു.

vachakam
vachakam
vachakam

2014 ലിലെയും 2019 ലേയും പോലെയുള്ള അവസ്ഥയല്ല ഇപ്പോള്‍ ഉള്ളതെന്നും സഖ്യക്ഷികളുടെ കാരുണ്യത്തിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി വിചാരിച്ചാല്‍ സര്‍ക്കാരിനെ താഴെ വീഴ്ത്താനാകുമെന്നും റാവത്ത് പറഞ്ഞു. രാഹുലിന്‍റെ തീരുമാനങ്ങള്‍ക്ക് ഇപ്പോള്‍ അത്രയ്ക്ക് പ്രാധാന്യം ഉണ്ടെന്നും ശിവസേന നേതാവ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam