തേജസ്വി യാദവിന്റെ അകമ്പടിവാഹനങ്ങളില്‍ ട്രക്ക് ഇടിച്ചുകയറി അപകടം

JUNE 7, 2025, 4:36 AM

പട്‌ന: അമിതവേഗത്തിലെത്തിയ ട്രക്ക് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ അകമ്പടിവാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം.

ബിഹാറിലെ വൈശാലി ജില്ലയില്‍ പട്‌ന-മുസാഫര്‍പുര്‍ ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

അപകടത്തില്‍ തേജസ്വിയുടെ സുരക്ഷാച്ചുമതലയുള്ള മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. മധേപുരയില്‍നിന്ന് ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ ചായ കഴിക്കാന്‍ ഇറങ്ങിയപ്പോഴാണ് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിൽ ട്രക്കിടിച്ച് അപകടമുണ്ടായത്.

vachakam
vachakam
vachakam

ഈ സമയം, അമിതവേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണംവിട്ട് രണ്ടുമൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് തേജസ്വി പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ട്രക്ക് അവരെ ഇടിച്ചു. രണ്ടുമൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam