ന്യൂഡല്‍ഹി: ഓരോ ഇന്ത്യക്കാരനും പങ്കുവച്ച ഓപ്പറേഷന്‍ സിന്ദൂറിന്റെ ലോഗോ തയാറാക്കിയത് കരസേനയിലെ രണ്ട് ഓഫിസര്‍മാര്‍. ലഫ്. കേണല്‍ ഹര്‍ഷ് ഗുപ്ത, ഹവില്‍ദാര്‍ സുരീന്ദര്‍ സിങ് എന്നിവരാണ് ലോഗോ തയാറാക്കിയത്. സേനയുടെ പ്രതിമാസ പ്രസിദ്ധീകരണത്തിലാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.
മെയ് ഏഴിന് രാത്രി 1:05 ന് ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്ന ഘട്ടത്തില്‍ സേനാ മേധാവികള്‍ സൗത്ത് ബ്ലോക്കിലെ കരസേനയുടെ പ്രത്യേക സംവിധാനത്തില്‍ തത്സമയം ഈ നടപടികള്‍ വീക്ഷിച്ചുവെന്ന് പ്രസിദ്ധീകരണത്തില്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
സംയുക്ത സേനാ മേധാവി(സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് ത്രിപാഠി എന്നിവര്‍ക്കൊപ്പം കരസേനാ ഉപമേധാവി ലഫ്. ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്മണി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലഫ്. ജനറല്‍ രാജീവ് ഗായ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്