സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞു 

MAY 26, 2025, 10:25 AM

 പുരി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച സ്പീഡ് ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ട് മറിഞ്ഞ് കടലില്‍വീണ ഇരുവരെയും ലൈഫ്ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി. 

 സൗരവ് ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അർപ്പിതയുമാണ് ബോട്ടപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടത്.

ഇരുവരും സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് ഒഡിഷയിലെ പുരിയിലെ കടലിൽ മറിയുകയായിരുന്നു. അവധിക്കാലം ആഘോഷിക്കാനായി പുരിയിലെത്തിയതായിരുന്നു സ്നേഹാശിഷ് ഗാംഗുലിയും ഭാര്യയും.

vachakam
vachakam
vachakam

കടൽക്ഷോഭം രൂക്ഷമായതോടെ വിനോദ സഞ്ചാരികളുടെ ബോട്ട് തല കീഴായി മറിയുകയായിരുന്നു. 

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബോട്ടിൽ സഞ്ചരിക്കാൻ ആവശ്യത്തിന് ആളുകളുണ്ടായില്ലെന്നും, അവസാന സർവീസ് ആയതിനാല്‍ ഉള്ളവരെ വച്ച് യാത്ര നടത്തുകയായിരുന്നെന്നും അർപ്പിത ഗാംഗുലി വെളിപ്പെടുത്തി.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam