ഓപ്പറേഷൻ സിന്ദൂറിനോടുളള ആദരവ് പ്രകടിപ്പിക്കുന്നതിനായി ഗുജറാത്തിൽ സിന്ദൂർ വനം എന്ന പേരിൽ കൂറ്റൻ പാർക്ക് ഒരുക്കുമെന്ന് റിപ്പോർട്ട്.
ഇന്ത്യൻ പ്രതിരോധ സേനയോടുള്ള ആദരവിൻ്റെയും പൗരന്മാർ പ്രകടിപ്പിക്കുന്ന ഐക്യത്തിൻ്റെയും അടയാളമായി പാർക്ക് നിർമിക്കപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും, സ്മാരകം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അഭിപ്രായപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സ്മാരകം എട്ട് ഹെക്ടറിൽ വ്യാപിച്ചുകിടക്കുമെന്നും ഭുജ്-മാണ്ഡ്വി റോഡിലെ മിർസാപറിൽ വനം വകുപ്പിൻ്റെ ഭൂമിയിലാണ് ഇത് ഉയരുകയെന്നും റിപ്പോർട്ടിൽ പറയുന്നു.സ്മാരകത്തിൽ 10,000-ത്തിലധികം സസ്യങ്ങൾ, ചുമർചിത്രങ്ങളും ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്