പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ 

JUNE 16, 2024, 6:16 PM

ന്യൂഡല്‍ഹി: ജുലൈ ഒന്നിന് രാജ്യത്ത് പുതിയ ക്രിമിനല്‍ നിമയങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്‌വാള്‍.

ഭാരതീയ ന്യായ് സന്‍ഹിത,ഭാരതീയ സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിമയങ്ങളാണ് പ്രാബല്യത്തില്‍ വരുക.

ഐപിസി,സിആര്‍പിസി,ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവ മാറിയാണ് പുതിയ നിമയങ്ങള്‍ വരുന്നതെന്ന് മന്ത്രി പറഞ്ഞു. നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടുകളുടെയും വിശദമായ പഠനത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ് നിമയങ്ങള്‍ മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

പുതിയ നിയമങ്ങളെക്കുറിച്ച്‌ ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച്‌ & ഡെവലപ്‌മെന്‍റ് എല്ലാം സംസ്ഥാനങ്ങളിലും പരീശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസര്‍വകലാശാലകളും ജൂഡിഷ്യല്‍ അക്കാദമികളും പരീശീലനം നല്‍കുമെന്നും നിയമമന്ത്രി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam