'നിര്‍ബന്ധമായും വരാന്‍ ആവശ്യപ്പെട്ടു'; യുഎസിലേക്കുള്ള ട്രംപിന്റെ ക്ഷണം നിരസിച്ചെന്ന് മോദി

JUNE 20, 2025, 10:33 AM

ഭുവനേശ്വര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ചെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിന്റെ ക്ഷണമുണ്ടായതെന്നും തനിക്ക് അതിനേക്കാള്‍ പ്രധാനമായിരുന്നു ദൈവത്തിന്റെ നാട്ടിലേക്കുള്ള യാത്രയെന്നുമായിരുന്നു മോദിയുടെ പ്രതികരണം.

പാക് സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഒരുമിച്ചിരുത്താനുള്ള നീക്കം ട്രംപ് നടത്തിയിരുന്നു. അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ഉച്ചവിരുന്നൊരുക്കിയിരുന്നു. പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം ആവര്‍ത്തിക്കുന്ന ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യ ഇതിനോടകം തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെയായിരുന്നു ട്രംപിന്റെ ക്ഷണം മോദി നിരസിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam