നടന്‍ കമല്‍ ഹാസന്‍ അടുത്തിടെ നടത്തിയ കന്നഡ ഭാഷാ പരാമര്‍ശം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെ കര്‍ണാടക ഫിലിം ചേംബര്‍ നടന്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു.
"കന്നഡ ഭാഷ തമിഴില്‍ നിന്നും ഉണ്ടായതാണെന്ന" പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. ഇപ്പോഴിതാ ബെംഗളൂരുവില്‍ യുവാവ് കമല്‍ ഹാസന്റെ ഫോട്ടോ കത്തിച്ച് പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.
ബെംഗളൂരുവില്‍ പവിത്ര പാരഡൈസ് സര്‍ക്കിളിന് സമീപമാണ് സംഭവമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.സംഭവം സ്ഥലത്ത് ഗതാഗത കുരുക്കുണ്ടാക്കിയിരുന്നു.
അതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ അവിടെ നിന്ന് മാറ്റുകയും പൊതുജനങ്ങളെ ശല്യം ചെയ്തതിന്റെ പേരിലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ പേരിലും 270, 283 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്