ന്യൂഡൽഹി: 10 വിദേശനഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങാൻ ഇൻഡിഗോ. ആംസ്റ്റർഡാം (നെതർലൻഡ്‌സ്), മാഞ്ചെസ്റ്റർ (യുകെ), കോപ്പൻഹേഗൻ (ഡെൻമാർക്ക്), സിയെം റിയെപ്പ് (കംബോഡിയ) എന്നീ നഗരങ്ങൾക്ക് പുറമേ മധ്യേഷ്യൻ നഗരങ്ങളിലേക്കും ഈ വർഷം വിമാന സർവീസ് തുടങ്ങുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് അറിയിച്ചു.
ബോയിങ് 787-9 ബോയിങ് വിമാനം പാട്ടത്തിനെടുത്ത് മുംബൈയിൽനിന്ന് മാഞ്ചസ്റ്ററിലേക്കും ആംസ്റ്റർഡാമിലേക്കും ജൂലായിൽ നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കും.
ഇൻഡിഗോയുടെ ദീർഘദൂര വിമാനസർവിസിന് നാന്ദികുറിക്കലാകും ഇത്. ഇൻഡിഗോ രാജ്യത്തിപ്പോൾ പ്രതിദിനം 2300-ലധികം സർവീസുകൾ നടത്തുന്നുണ്ട്.
90-ലധികം ആഭ്യന്തര സർവീസുകളും നാൽപതോളം അന്താരാഷ്ട്ര സർവീസുകളും നടത്തുന്നു. 130-ലധികം വിമാനങ്ങളാണ് ഇൻഡിഗോ ഉപയോഗിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകളിൽ 45 ശതമാനമാണ് ഇന്ത്യൻ കമ്പനികൾ കൈകാര്യംചെയ്യുന്നത്. 55 ശതമാനം കൈകാര്യം ചെയ്യുന്നത് വിദേശ എയർലൈനുകളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്